മാന്നാർ:
പാരിസ്ഥിതിക സംഘടനയായ മിലൻ 21 ആരംഭിച്ച ജൈവ കൃഷിത്തോട്ടത്തിൽ നട്ടുവളർത്തിയ കൃ
ഷിയുടെ വിളവെടുപ്പും ജൈവ ബസാറിന്റെ ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് നിർവഹിച്ചു. എം.എ. ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, കൃഷി ഓഫീസർ പി.സി.ഹരികുമാർ, സുരേഷ് ചേക്കോട്ട്, മധു പുഴയോരം, ടി.എസ് ഷെഫീഖ്, ഡോ. ജയലക്ഷ്മി, ബൈജു വി.പിള്ള, ഹരികൃഷ്ണൻ എസ്.പിള്ള, ഷൈന നവാസ്, ശാലിനി രഘുനാഥ്, ജേക്കബ് മാത്യു, എൻ.പ്രഭാകരൻ, സുഭദ്രക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു. ചന്ദ്രൻ മാസ്റ്റർ, പന്ത്രണ്ടിൽ ദാനിയൽ, രഘു മേപ്പള്ളിൽ എന്നീ കർഷകരെയും ഗവേഷക വിദ്യാർത്ഥിനി ദീക്ഷിതയെയും മന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |