കോഴിക്കോട്: ജനുവരിയിൽ കോഴിക്കോട് നടക്കുന്ന കെ.എസ്.എസ്.പി.എ. 38ാം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. ഡി.സി.സി ഓഡിറ്റോറിയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, എം.പി.വേലായുധൻ, പി.എം.അബ്ദുറഹ്മാൻ, അഡ്വ.എം.രാജൻ, ഡോ. എം.ഹരിപ്രിയ, കെ.രാമചന്ദ്രൻ , കെ.രാജീവൻ, ബീന പൂവത്തിൽ, ആർ.രാജൻ കുരുക്കൾ, കെ.വി.മുരളി, കെ.സി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: അഡ്വ.കെ.പ്രവീൺകുമാർ (ചെയർമാൻ), പി.എം.അബ്ദുറഹ്മാൻ (വർക്കിംഗ് ചെയർമാൻ), കെ.സി.ഗോപാലൻ (ജനറൽ കൺവീനർ), വി.സദാനന്ദൻ (കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |