പുനലൂർ: വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് കടന്ന തമിഴ്നാട് സ്വദേശിയെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ സ്വദേശി മാലമണിയെന്ന മൂർത്തിയെ(21)യാണ് തെന്മല സി.ഐ കെ.ശ്യാം, എസ്.ഐ.സുബിൻ തങ്കച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള പൊലീസ് ഇടപ്പാളയത്ത് നിന്ന് പിടി കൂടിയത് . ഇന്നലെ രാവിലെ 10മണിയോടെ ഉറുകുന്ന് കനാൽ പുറമ്പോക്ക് സ്വദേശിനിയായ വിജയമ്മ ആടിന് തീറ്റകൊടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് പുഷ്പവല്ലിയെന്ന സ്ത്രീയുടെ പുരയിടം എവിടെയാണെന്ന് തിരക്കിയ ശേഷം മാല പൊട്ടിച്ചത്. തുടർന്ന് യുവാവ് സ്ഥലം വിട്ടു.തെന്മല പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷം ഇടപ്പാളയത്തു നിന്ന് പ്രതിയെ പിടികൂടി.വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |