കൊല്ലം: വിപണിയിൽ ഒരുലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിലായി. പരവൂർ തെക്കുംഭാഗം മുംതാസ് മൻസിലിൽ സക്കറിയ(47) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ നിന്ന് 240 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ കണ്ടെടുത്തു. പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണത്തിലാണ് വിവരം ലഭിച്ചത്. പരവൂർ എസ്. എച്ച്.ഒ
എ.നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, സ്പെഷ്യൽ
ബ്രാഞ്ച് എസ്.ഐ ഗോപകുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ സായിറാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |