കൊല്ലം: ഓണത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത വ്യാപാരി വ്യവസായ പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ബസ് ഉടമകൾ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ലോഡുമായി വരുന്ന വാഹനങ്ങൾ രാത്രി 10നും രാവിലെ 9നും മദ്ധ്യേ അൺലോഡ് ചെയ്തു തീർക്കണം. യാതൊരു കാരണവശാലും രാവിലെ 10നും രാത്രി 10നും മദ്ധ്യേ അൺലോഡിംഗ് അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ഇത്തരം വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. ഗതാഗതത്തെ ബാധിക്കും വിധം വഴിയോര കച്ചവടം അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ചിട്ടുളള സ്ഥലങ്ങളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. നോ പാർക്കിംഗ് സ്ഥലങ്ങളിലും വൺവേ നിശ്ചയിച്ചിട്ടുളള റോഡുകളിലും ഉണ്ടാകുന്ന നിയമ സംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |