കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രവിവർമ്മ (രബീന്ദ്രനാഥ്– 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനിൽ സഹോദരിക്കൊപ്പമായിരുന്നു താമസം.
ദേശാഭിമാനി, സദ്വാർത്ത, ഏഷ്യാനെറ്റ്, ജീവൻ ടിവി തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച രവിവർമ്മയുടെ രാഷ്ട്രീയ സാമൂഹ്യ നിരീക്ഷണങ്ങളും വിശകലനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവിവാഹിതനാണ്. പ്രശസ്ത വിവർത്തകൻ പരേതനായ കെ.ടി. രവിവർമ്മയാണ് പിതാവ്. മാതാവ് : ലില്ലിവർമ്മ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |