ആലത്തൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ആലത്തൂർ, കാവശ്ശേരി പഞ്ചായത്തുകളിലെ നൂറ് വൃദ്ധജനങ്ങൾക്ക് ഓണപ്പുടവയും ഓണക്കിറ്റും നൽകി. ശ്രീ നാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരും കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപക-അനദ്ധ്യാപകരും ചേർന്ന് തെന്നിലാപുരം ശ്രീ വിനായക വാസുദേവ ഗാർഡൻസിന്റെ സഹകരണത്തോടുകൂടിയാണ് ഇവ വിതരണം ചെയ്തത്.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി. രമേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളേജിലെ ഗുരുകൃപ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി മുഖ്യാതിഥിയായി. ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, കാവശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിജ,
ശ്രീ വിനായക വാസുദേവ ഗാർഡൻസ് എം.ഡി എസ്. വിജയശിവൻ, ഐ.ക്യൂ.എ.സി കോർഡിനേറ്റർ വി. ദേവദാസ്, ഡോ.എസ്.ദിവ, എച്ച്. ദിവ്യ, എച്ച്. മഹേഷ്, മഹീന്ദ്രൻ, സി. സജിത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |