വർക്കല ,ചരിത്രം
സംസ്കാരം വർത്തമാനം"
തനിമ സുഭാഷ്
ഒരു നാടിന്റെ ചരിത്രവും സംസ്കാരവും വർത്തമാനവും രേഖപ്പെടുത്തുന്ന മികച്ച ഗ്രന്ഥമാണ് തനിമ സുഭാഷ് എഴുതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ' വർക്കല ,ചരിത്രം സംസ്കാരം വർത്തമാനം".വർക്കലയുടെ ഭൂത-വർത്തമാന കാല ചരിത്രത്തെയും സംസ്കാരത്തെയും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന രചനാരീതി. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ വർക്കലയെന്ന പ്രദേശത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം, പ്രാദേശികമായ ചരിത്രാന്വേഷണം താരതമ്യേന നൂതനമായ ഒരു പഠന മേഖലയാണ്.സൂക്ഷ്മവും വൈയക്തികവുമായ പല അന്വേഷണങ്ങളും ഇത് ആവശ്യപ്പെടുന്നു.പ്രധാനമായും വാമൊഴിയറിവുകളിലൂടെ രൂപപ്പെടുന്ന ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ബൃഹദ് ചരിത്രങ്ങളിലെ വിട്ടുപോയ കണ്ണികളെ പൂരിപ്പിക്കുന്നതുമാണ്. ഈ മേഖലയിലെല്ലാം രചയിതാവ് ഗവേഷണ കൗതുകത്തോടെ നടത്തിയ നിരീക്ഷണങ്ങളും ഈ പുസ്തകത്തിന്റെ മികവാണ്.
ഉണ്ണിക്കുട്ടനും പച്ചമനുഷ്യനും
ബെൻസി മോഹൻ ജി
മിടുക്കനായ വികൃതിക്കുട്ടനാണ് ഉണ്ണിക്കുട്ടൻ. അവന് അപ്രതീക്ഷിതമായി ആകാശത്തു നിന്നും ഒരു ചങ്ങാതിയെ കിട്ടുന്നു. മറ്റൊരു ലോകത്തുനിന്നും വന്ന ജെഹിയെന്ന പച്ചനിറമുള്ള തലമുടി മുഴുവൻ ഒട്ടിച്ചേർന്ന് രണ്ട് വശത്തായി കൊമ്പു പോലെ എഴുന്നേറ്റ് നിൽക്കുന്ന ഒരു വിചിത്ര മനുഷ്യൻ. തന്റെ ശത്രുക്കളെ നിലംപരിശാക്കാനും തന്നിലെ നന്മയെ അടുത്തറിയാനുമൊക്കെ ആ പച്ചമനുഷ്യൻ ഉണ്ണിക്കുട്ടന് സഹായിയാകുന്ന അപൂർവ സൗഹൃദത്തിന്റെ കഥ പറയുന്ന സയൻസ് ഫിക്ഷൻ പുസ്തകമാണ് ഉണ്ണിക്കുട്ടനും പച്ചമനുഷ്യനും. ബെൻസി മോഹൻ ജി. രചിച്ച പുസ്തകത്തിന്റെ പ്രസാധകർ പ്രഭാത് ബുക്ക് ഹൗസാണ്. വില 130 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |