കോട്ടയം . ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു വയസു മുതൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരടക്കമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 17ന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമാണുള്ളത്. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘടിപ്പിക്കുന്ന ദേശീയ ചിത്രരചന മത്സരത്തിന്റെ ഭാഗമായി 5,9, 10,16 പ്രായപരിധിയുള്ള കുട്ടികൾക്കും 5,10, 11,18 പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നാലുവിഭാഗങ്ങളിലായാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ സമിതി നൽകും. രണ്ടു മണിക്കൂറാണ് മത്സരസമയം. ഭിന്നശേഷി കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |