കോട്ടയം . സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് ഗ്രാമപഞ്ചായത്ത് വായ്പ, ലൈസൻസ് മേള നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമേഷ് ആൻഡ്രൂസ്, പാമ്പാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ വി രാജൻ, വാർഡ് മെമ്പർ അഭിലാഷ്, സി ഡി എസ് ചെയർപേഴ്സൺ ഉഷ പ്രകാശ് എന്നിവർ സംസാരിച്ചു. മേളയിൽ പങ്കെടുത്ത മൂന്ന് സംരംഭകർക്ക് ലൈസൻസുകൾ കൈമാറി. ഏഴ് സംരംഭകർക്ക് ലോൺ അനുവദിച്ച് ഉത്തരവ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |