SignIn
Kerala Kaumudi Online
Thursday, 18 April 2024 2.22 PM IST

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഹല്ല ബോൽ റാലി ഇന്ന്

rahul-gandhi

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഇന്ന് രാംലീലാ മൈതാനിയിൽ 'ഹല്ല ബോൽ" റാലി സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് തുടങ്ങുന്ന റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ഡൽഹിക്കു ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും രാജ്യമെമ്പാടും നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

2021 മുതൽ വിലക്കയറ്റത്തിനെതിരെ നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് ഹല്ല ബോൽ റാലിയെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു.

കോൺഗ്രസ് മാത്രമാണ് രൂക്ഷമായ വിലക്കയറ്റത്തിനെതിരെ തുടർച്ചയായി പ്രക്ഷോഭം നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇന്നത്തെപ്രക്ഷോഭം നിർണ്ണായക സംഭവമായി മാറും. വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യത്തെല്ലായിടത്തും പ്രതിഷേധത്തിലാണ്. വിവിധ സമരങ്ങളിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്റ്റു വരിച്ചു. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ നിരസിച്ച കേന്ദ്രസർക്കാർ പിന്നീട് ചർച്ചയ്ക്ക് തയ്യാറായെങ്കിലും കാര്യമായി ഒന്നും നടന്നില്ല. 45 മുതൽ 150 ശതമാനം വരെ വിലക്കയറ്റമാണ് പാചകവാതകമടക്കമുള്ള സാധനങ്ങൾക്ക് ഉണ്ടായത്.

അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കി സാധാരണക്കാരന് മേൽ കൂടുതൽ ഭാരം അടിച്ചേല്പിച്ചു. സെപ്‌തംബർ 7ന് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയിലും വിലക്കയറ്റം ഉന്നയിക്കുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRICE HIKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.