SignIn
Kerala Kaumudi Online
Thursday, 28 March 2024 9.48 PM IST

പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ് പ്ലേ ഏരിയ തുറന്നു: കാണാം കളിയും ചിരിയും

photo
പഴയങ്ങാടി റിവർവ്യൂ പാർക്കിൽ സ്ഥാപിച്ച കഫ്റ്റീരിയും കിഡ്സ് പ്ലെയും എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ് പ്ളേ ഏരിയയും കഫ്റ്റീരിയയും തുറന്നുകൊടുത്തു. പഴയങ്ങാടി പുഴയുടെയും മാടായിപ്പാറയുടെയും സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നതിനുള്ള കഫ്റ്റീരിയും കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായ് കിഡ്സ് പ്ലേ ഏരിയയും പ്രദേശത്തിന്റെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഉദ്ഘാടകനായെത്തിയ എം.വിജിൻ എം.എൽ.എ പറഞ്ഞു.

ടൂറിസം വികസനത്തിന്റെ ഭാഗമായാണ് പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ് പ്ലേ ഏരിയയും കഫ്റ്റീരിയയും ഒരുക്കിയിരിക്കുന്നത്. മലബാർ റിവർ ക്രൂയിസം പദ്ധതിയുടെ ഭാഗമായി ഫ്ലോട്ടിംഗ് റസ്റ്റോറന്റ് കൂടി വരുന്നതോടെ പഴയങ്ങാടിയും ടൂറിസം ഭൂപടത്തിൽ ഇടം നേടും.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണ നൗക വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടി മാറും.ബോട്ടിങ്ങ്,കയാക്കിങ്ങ്,ഫ്ലോട്ടിങ്ങ് റെസ്റ്റാറന്റ് എന്നിവ അടുത്ത് തന്നെ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മാനേജർ കെ.സജീവൻ,ഏഴോം പഞ്ചായത്ത് അംഗങ്ങളായ ജസീർ അഹമ്മദ്,വിശ്വനാഥൻ,ഗാർഡിയൻ ഏഞ്ചൽസ് മേധാവി റഷീദ് സഖാഫി,ടി.പി.ജയറാം,വി.കെ.സനോജ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.