SignIn
Kerala Kaumudi Online
Thursday, 25 April 2024 11.08 AM IST

ചാവശ്ശേരി സംഘർഷം: ആർ.എസ്.എസ്.പ്രവർത്തകൻ അറസ്റ്റിൽ

violence

മട്ടന്നൂർ: ചാവശ്ശേരിയിൽ ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ്. പ്രവർത്തകനായ ചാവശ്ശേരി സ്വദേശി കെ.വി.അജയനാ(40)ണ് അറസ്റ്റിലായത്. ഇതോടെ കേസുകളിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി. അജയന്റെ വീടിന് നേരെയും ഓഗസ്റ്റ് 22ന് രാത്രിയുണ്ടായ സംഘർഷത്തിൽ അക്രമമുണ്ടായിരുന്നു. ആർ.എസ്.എസ്., എസ്.ഡി.പി.ഐ. പ്രവർത്തകരായ ആറു പേരുടെ വീടുകൾ ആക്രമിക്കുകയും ഒരു കാർ അടിച്ചു തകർക്കുകയുമായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപതു കേസുകളാണ് മട്ടന്നൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ചാവശ്ശേരിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്.,എസ്.ഡി.പി.ഐ. പ്രവർത്തകർ പ്രകടനം നടത്തുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.