തിരുവനന്തപുരം: ഗണേശോത്സവത്തിൽ ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തിനായി അഷ്ടദ്രവ്യ പൂജ ചെയ്യും. പൂജാ ദ്രവ്യങ്ങൾ ജഗതി ശ്രീകുമാറിൽ നിന്ന് ഗണേശോത്സവ ഭാരവാഹികളായ ചൂഴാൽ നിർമ്മലൻ,കോട്ടുകാൽ ഷൈജു,വെള്ളാർ സന്തോഷ്,അരുൺ എന്നിവർ ഏറ്റുവാങ്ങി. ആരോഗ്യാവസ്ഥ പൂർവ്വസ്ഥിതിയിലാകാൻ വേണ്ടി ജഗതി ശ്രീകുമാറിന്റെ മകനാണ് ഗണേശോത്സവ ട്രസ്റ്റിന്റെ കോവളം മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെട്ടത്. നാളെ ഗണേശോത്സവ സമാപനം കുറിച്ചുള്ള ഘോഷയാത്ര കോവളത്ത് നിന്നും ഉച്ചയ്ക്ക് 2ന് ആരംഭിക്കും. വൈകിട്ട് നാലിന് ശംഖുംമുഖത്ത് ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |