SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.29 PM IST

ബസുകളുടെ മത്സര ഓട്ടം വലഞ്ഞത് യാത്രക്കാർ

ksrtc-
നീണ്ടകര പരിമണത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും മൽസര ഓട്ടത്തെ തുടർന്നു നിർത്തിയിട്ടിരിക്കുന്നു

ചവറ: യാത്രക്കാരെ വലച്ച് കെ.എസ്.ആ‌ർ.ടി.സി - സ്വകാര്യ ബസുകളുടെ മത്സരയോട്ടം . നീണ്ടകര പരിമണത്ത് നിന്ന് മത്സരിച്ചോടിയ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റമായതോടെ ദേശീയപാതയിലൂടെ മറ്റ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. ശനിയാഴ്ച രാവിലെ 10.30​ ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും അതേ ദിശയിലൂടെ ചവറയിൽ നിന്ന് വന്ന സ്വകാര്യ ബസും തമ്മിൽ ചവറ ജംഗ്ഷനിൽ വെച്ച് തുടങ്ങിയ മത്സരയോട്ടമാണ് ഒടുവിൽ പരിമണത്ത് വഴക്കിൽ കലാശിച്ചത്.

പൊലീസ് താക്കീത് നൽകി

രണ്ട് ബസും അമിത വേഗതിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് ചവറ പൊലീസെത്തി ബസ് ജീവനക്കാരെയും ബസും പൊലീസ്റ്റേഷനിൽ എത്തിച്ചു താക്കീതു നൽകി വിട്ടയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.