തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഓണം നവരാത്രി എക്സിബിഷൻ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു മുഖ്യാതിഥിയായി. ടി.എൻ.പ്രതാപൻ എം.പി, കളക്ടർ ഹരിത വി.കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, പി.വി.സജീവൻ, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി എന്നിവർ ആശംസകൾ അർപ്പിച്ചു. ആദ്യ ടിക്കറ്റ് വിൽപ്പന പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബോർഡംഗം വി.കെ.അയ്യപ്പൻ സ്വാഗതവും സെക്രട്ടറി പി.ഡി.ശോഭന നന്ദിയും പറഞ്ഞു. ഒക്ടോബർ 24 വരെയാണ് പ്രദർശനം നടക്കുക. 150 ലേറെ സ്റ്റാളുകളുണ്ട്.