SignIn
Kerala Kaumudi Online
Saturday, 20 April 2024 4.39 AM IST

ബ്രിട്ടൺ പിന്നിലായി, ഇന്ത്യ അഞ്ചാമത് വലിയ സമ്പദ്‌ശക്തി

gdp

കൊച്ചി: ബ്രിട്ടണെ പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. 3.53 ലക്ഷം കോടി ഡോളർ സമ്പദ്‌മൂല്യവുമായാണ് ഇന്ത്യയുടെ നേട്ടം. ബ്രിട്ടന്റേത് 3.37 ലക്ഷം കോടി ഡോളർ. പണപ്പെരുപ്പം ഉൾപ്പെടെ നിയന്ത്രണാതീതമാകാതെ പിടിച്ചുനിറുത്തി അതിവേഗം വളരുന്ന സമ്പദ് ഘടനയാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് മുന്നിൽ ഇപ്പോഴുള്ളത് അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾ. ബ്രിട്ടൺ ആറാമത്.

വരും വർഷങ്ങളിലും ഇന്ത്യ മുന്നേറുമെന്നും വിലക്കയറ്റമടക്കം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടി 2024 വരെയെങ്കിലും നിലനിൽക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഒരുദശാബ്ദം മുമ്പ് ഇന്ത്യ 11-ാമതായിരുന്നു; ബ്രിട്ടൻ അഞ്ചാമതും. അതേസമയം അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) കണക്കു പ്രകാരം 2021ലെ അവസാന മൂന്നുമാസങ്ങളിലും ഇന്ത്യ ബ്രിട്ടണെ പിന്നിലാക്കി അഞ്ചാംസ്ഥാനത്ത് എത്തിയിരുന്നു. ഇക്കൊല്ലവും അത് തുടരുകയാണ്.

പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ബ്രിട്ടനിൽ പരിസമാപ്തിയിലേക്ക് കടക്കവേയാണ് സമ്പദ്‌മൂല്യത്തിൽ അവർ ഇന്ത്യയ്ക്ക് പിന്നിലായത്. ബ്രിട്ടന്റെ ഉപഭോക്തൃ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിലാണുള്ളത്. ജി.ഡി.പി വളർച്ച ഏപ്രിൽ-ജൂണിൽ നെഗറ്റീവിലേക്കും ഇടിഞ്ഞു.

ലിസ് ട്രസ്, ഇന്ത്യൻ വംശജൻ റിഷി സുനാക് എന്നിവരാണ് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നത്. ലിസിനാണ് സാദ്ധ്യതയേറെ. കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വീണ ബ്രിട്ടണെ കരകയറ്റുകയെന്ന വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

ബ്രിട്ടനടക്കം യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയാകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. ഈ സ്ഥിതി 2024 അവസാനം വരെ നിലനിൽക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഇന്ത്യ ഈവർഷം ഏഴ് ശതമാനത്തിൽ കുറയാത്ത വളർച്ചനേടി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ലോകശക്തികൾ (ഒരു വർഷത്തെ ജി.ഡി.പി മൂല്യപ്രകാരം, ലക്ഷംകോടി ഡോളറിൽ)

1. അമേരിക്ക - $25.35

2. ചൈന - $19.91

3. ജപ്പാൻ - $4.91

4. ജർമ്മനി - $4.26

5. ഇന്ത്യ -3.53

6. ബ്രിട്ടൻ -3.37

2029ഓടെ ഇന്ത്യ മൂന്നാമതാകും: എസ്.ബി.ഐ

2029ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ്.ബി.ഐ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട്. നടപ്പുവർഷം ഇന്ത്യ 6.7 മുതൽ 7.7 ശതമാനം വരെ വളരാനാണ് സാദ്ധ്യത. 2014ൽ ആഗോള സമ്പദ്‌രംഗത്ത് ഇന്ത്യൻ ജി.ഡി.പിയുടെ പങ്ക് 2.6 ശതമാനമായിരുന്നത് ഇപ്പോൾ 3.5 ആണ്. 2027ൽ ഇത് 4 ശതമാനമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA, UK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.