പാലക്കാട്: സി.എം.ഐ പ്രേക്ഷിത്ത ട്രസ്റ്റ് നൽകുന്ന മികച്ച അദ്ധ്യാപികയ്ക്കുള്ള ഈ വർഷത്തെ ഗുരു ശ്രേഷ്ഠ അവാർഡ് എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അദ്ധ്യാപിക മലർകൊടിക്ക്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നായി 17 മികച്ച അദ്ധ്യാപകർക്കാണ് ഈ അവാർഡ് ലഭിച്ചത്. അവാർഡ് ജേതാവിനെ സ്‌കൂൾ മാനേജ്മെന്റും അദ്ധ്യാപകരും പി.ടി.എയും ആദരിച്ചു.