പെരിന്തൽമണ്ണ : സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കളമൊരുക്കൽ, കായിക, കലാമത്സരങ്ങൾ എന്നിവ നടന്നു. ചടങ്ങ് എ.ഡി.എം എൻ.എം.മെഹറലി ഉദ്ഘാടനം ചെയ്തു. കെ.ആർ.രവി അദ്ധ്യക്ഷത വഹിച്ചു.താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ, ഡോ.നിലാർ മുഹമ്മദ്, ഡോ.അമൃതം കൃഷ്ണദാസ്, ഡോ.എ.ഷാജി, സി.സേതുമാധവൻ, ഡോ.രാമദാസ്, ഡോ.ലീല രാമദാസ്, ബിജുമോൻ പന്തിരുകുലം, ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ.ജലീൽ, ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് അമീർ പാതാരി, കെ.ഗോപകുമാർ, കൃഷ്ണദാസ് ആൽപ്പാറ, കുറ്റീരി മാനുപ്പ, രോഷ്നി, ഗിരിജ ബാലകൃഷ്ണൻ, അനൂപ്, ഡോ.നിഖിൽ, എം.കെ.ശ്രീധരൻ, ട്രഷറി ജീവനക്കാരൻ സുനിൽ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ നൽകി.