മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രചാരണ പൂക്കളം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി, ഫാത്തിമാ ബീവി, ജിഷ പടിയൻ, ആമിന മോൾ, രാജശ്രീ മലപ്പുറം, ഷക്കീല താനൂർ, സുജാത പരമേശ്വരൻ, കെ.എം. ഗിരിജ, കെ.ടി സീനത്ത്, സിബി, പ്രീതി, ശൈലജ, സുധ, ശ്രീദേവി,വത്സല, സുഹ്റ, മുംതാസ് തുടങ്ങിയവർ നേതൃത്വം നൽകി.