SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 AM IST

കാമദേവന്റെ അഞ്ച് അമ്പുകളിലൊന്ന് ഈ പുഷ്‌പമാണ്,​ ഇലകൾ കതകിന് മുന്നിൽ കോർത്തിട്ടാൽ ഐശ്വര്യം തേടിവരും,​ വീട്ടിൽ നട്ടാലുള‌ള ഗുണങ്ങൾ ഇങ്ങനെ

ashoka

ഇന്ത്യൻ പുരാണങ്ങളിലും സംസ്‌കാരത്തിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള‌ള ഒരു വൃക്ഷമാണ് അശോകം. വളരെയധികം പോസിറ്റീവ് എനർജി ഇത് നട്ടുപിടിപ്പിക്കുന്ന വീടുകളിൽ ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. അശോകത്തിന്റെ ഇലകളും പൂക്കളും തോലും എല്ലാം പ്രത്യേകമായ ഉപയോഗമുള‌ളവയാണ്. വിശ്വാസത്തിന്റെ പേരിലും സൗന്ദര്യ വർദ്ധനയ്‌ക്കും രോഗശാന്തിക്കും ഇവ ഉപയോഗിക്കുന്നു. ഭാരതീയ ഇതിഹാസമായ രാമായണത്തിൽ അശോകവനിയിലാണ് രാവണൻ,​ സീതാദേവിയെ തടവിൽ പാർപ്പിച്ചത്. ബുദ്ധദേവൻ ജനിച്ചത് ഒരു അശോകമരച്ചുവട്ടിലാണെന്നും ജൈനമത തീർത്ഥങ്കരനായ മഹാവീരൻ നിർവാണം പ്രാപിച്ചതും ഒരു അശോകമരച്ചുവട്ടിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നമ്മുടെ പുരാണങ്ങളനുസരിച്ച് പൂവമ്പനായ കാമദേവന്റെ ശരങ്ങളിലെ പ്രഥമ സ്ഥാനം അശോക പുഷ്‌പത്തിനാണ്. ഇങ്ങനെ ഏത് തരത്തിൽ നോക്കിയാലും നമ്മുടെ സംസ്‌കാരവുമായി അടുത്ത ബന്ധമുണ്ട് അശോകത്തിന്. അതുകൊണ്ടുതന്നെ വാസ്‌തുശാസ്‌ത്രമനുസരിച്ച് നമ്മുടെ വീടുകളിലും ഐശ്വര്യമേകുന്ന ഒന്നാണ് അശോകം.

flower

വിവാഹം പെട്ടെന്ന് നടക്കാൻ ആചരിക്കാറുള‌ള ബാണേശി ഹോമത്തിൽ തൈരിൽ മുക്കി അശോകപുഷ്‌പം ഹോമിക്കാറുണ്ട്. തടസങ്ങളെ അകറ്റാനാണിത്. ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അശോകത്തിന്റെ ഇലകൾ നിശ്ചിത എണ്ണമെടുത്ത് തീർത്ഥം തളിച്ച് സേവിക്കണം. മനപ്രയാസം മാറ്റുന്നതിന് ശോകം അകറ്റുന്നതിന് വളരെ പ്രശസ്‌തമാണ് അശോകം. ഐശ്വര്യദേവത വീട്ടിലെത്താൻ വീടിന് മുന്നിലായി വാതിലിൽ ഇലകൾ കോർത്തിടുന്നത് ആചാരമുണ്ട്. വീടിന്റെ പരിസരത്ത് വടക്കുവശത്തായി മരം നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.

അശോകത്തിന്റെ തോലിലടങ്ങിയ ചില ഘടകങ്ങൾ വാർദ്ധക്യത്തെ തടയുകയും അർബുദമടക്കം രോഗത്തെ മാറ്റുകയും ചെയ്യും. അശോകത്തിന്റെ തോലിൽ നിന്നും ക്ളോറോഫോമുമായി ചേർത്ത് ഉണ്ടാക്കുന്ന ലായനി കൂത്താടികളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിന് പുറമേ പല സ്‌ത്രീരോഗങ്ങൾക്കും മരുന്നായി അശോകത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു. ആർത്തവ വേദന ശമിപ്പിക്കാനും ഗർഭപാത്രത്തിലെ രോഗമകറ്റാനും അശോകത്തിൽ നിന്നുള‌ള ഔഷധങ്ങൾ സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASHOKA TREE, VASTU TIPS, FLOWERS AND LEAVES, POSITIVE ENERGY
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.