കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗണിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് പ്രതിരോധ ബോധവത്ക്കരണ ക്യാമ്പ് നടത്തി. വിദ്യാർത്ഥികളിലും യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വെസ്റ്റ്ഹിൽ പീപ്പിൾസ് റോഡിലെ നക്ഷത്ര റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ച് രക്ഷിതാക്കൾക്കായി 'ജീവനീയം' എന്ന പേരിൽ ക്യാമ്പ് നടത്തിയത്. ഡോ. ഐശ്വര്യ ബി. ജോർജ് ക്ലാസെടുത്തു.
കൗൺസിലർ ശിവപ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗൺ പ്രസിഡന്റ് അദീപ് സലീം അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാക്കിഷ് ജയരാജ്, നക്ഷത്ര റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി മധു കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |