തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ 'ഓണവസന്തം 2022' എന്നപേരിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ജെസീന്താമോറിസ്, കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ പ്രിസില്ല മരിയൻ എന്നിവരെ ആദരിച്ചു. നന്മ സാംസ്കാരികവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗം ജി.സജീബ്കുമാർ, ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാർ, നന്മ സാംസ്കാരികവേദി ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് വി. നമ്പൂതിരി, ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |