തിരുവനന്തപുരം:ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിന്റെയും ചതയദിന സദ്യയുടെയും ഉദ്ഘാടനം 10ന് രാവിലെ 11ന് തിരുവനന്തപുരം ദന്തൽ കോളേജ് കാമ്പസിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കും.മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഓണക്കോടി വിതരണം ചെയ്യും.മുഖ്യമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ് എം.ചന്ദ്രദത്തൻ മുഖ്യപ്രഭാഷണം നടത്തും.അമ്പലത്തറ രാജൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ,എം.എ.വാഹിദ്, വി.വി രാജേഷ്, ജോൺസൺ ജോസഫ്, നീരാഴി അനിൽ, വി.ടി.ബീന, ഡോ.നിസാറുദ്ദീൻ, എം.ബി.നാസറുദ്ദീൻ, ആലുവിള അജിത്ത്, ഡി.പ്രേംരാജ്, ഉപേന്ദ്രൻ കോൺട്രാക്ടർ,അനീഷ് ദേവരാജൻ,രാജേഷ് ഇടവക്കോട്,മഞ്ഞമല സുഭാഷ്,ചെമ്പഴന്തി ശശി, മണിയൻ പൊട്ടക്കുഴി, സോളമൻ.എം,സുനിൽ ബാബു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |