SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.35 PM IST

ഭാരതപര്യടനം നടത്തുന്നവർക്ക് സ്വീകരണം നൽകി

crime
ഭാരത യാത്ര നടത്തുന്ന റിഫു റിഫാൻ, ജംഷീർ കുരിയിടത്ത് എന്നിവർക്ക് വടകരയിൽ നൽകിയ സ്വീകരണം>

വടകര: 'ഇന്ത്യയെ അറിയാൻ' എന്ന മുദ്രാവാക്യവുമായി ഭാരതപര്യടനം നടത്തുന്ന റിഫു റിഫാൻ, ജംഷീർ കുരിയിടത്ത് എന്നിവർക്ക് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. രണ്ടുവർഷം നീണ്ടുനിൽക്കുന്ന യാത്രയിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഓരോ സ്ഥലത്തും എത്തിച്ചേർന്നാൽ അവിടെ എന്തെങ്കിലും ജോലി ചെയ്ത് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഭക്ഷണ, താമസ ചെലവുകൾ വഹിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. വസ്ത്രങ്ങൾ, കൂടാരം, സ്ലീപ്പിങ് ബാഗ് തുടങ്ങിയവ കൈയ്യിൽ കരുതിയിട്ടുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ സ്വീകരണങ്ങൾ, ഭക്ഷണം, താമസ സൗകര്യം എന്നിവ ഏർപ്പാട് ചെയ്യാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. യാത്ര പൂർത്തിയായാൽ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള പുസ്തകം എഴുതാനും ആലോചനയുണ്ട്. സ്വീകരണ യോഗത്തിൽ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പറമ്പത്ത് രവീന്ദ്രൻ, പി.പി രാജൻ എന്നിവർ പൊന്നാട അണിയിച്ചു. പ്രദീപ് ചോമ്പാല, പടന്നയിൽ അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, BHARATH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.