SignIn
Kerala Kaumudi Online
Friday, 26 April 2024 2.15 AM IST

ആവേശമായി 'പെരുമാട്ടി ഉത്സവ് 2022' പ്രദർശന വിവണനമേള

perumatty

ചിറ്റൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ പെരുമാട്ടി പഞ്ചായത്ത് ഉത്സവ് 2022ന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശന വിപണനമേള ജനങ്ങൾക്ക് ഏറെ ആവേശവും ആകർഷണവുമായി. മേളയുടെ ഉദ്ഘാടനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് നിർവഹിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേള ഇന്ന് സമാപിക്കും. അണ്ണാക്കോട് ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച കുംഭകളിയും കാവടിയാട്ടവും കുടുംബശ്രീ അംഗങ്ങളുടേതുൾപ്പെടെ മേളയിൽ അരങ്ങേറിയ വിവിധ നാടൻ കലാപരിപാടികളും ഓണം ആഘോഷവേളയിൽ മേളയ്ക്ക് മികവേകി. ഇന്ന് പ്രസിദ്ധ നാടൻപാട്ടു കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരിയുടെ നാടൻ പാട്ടുകളും മറ്റ് വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭൻ മുഖ്യാതിഥിയായി. എസ്.വിനോദ് ബാബു, കെ.സുരേഷ്, കെ.നാരായണൻ കുട്ടി, ഷർമിള രാജൻ തുടങ്ങിയ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ പങ്കെടുത്തു. കുടുംബശ്രീ യൂണിറ്റുകളുടേയും അംഗങ്ങളുടേയും വിവിധ തരം ഉല്പന്നങ്ങളും പ്രദർശന വിപണന മേളയിൽ എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.