പൂച്ചാക്കൽ: കുടുംബശ്രീ ജില്ലാതല ഓണച്ചന്ത പൂച്ചാക്കൽ വടക്കേക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് എസ്.വി.ഇ.പി, കുടുംബശ്രീ മൈക്രോ യൂണിറ്റ് സംരംഭകരായ എം.കെ.എസ്.പി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ എന്നിവർ സംയുക്തമായാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. ഓണച്ചന്തയോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി ആമുഖ പ്രസംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദൻ മുഖ്യപ്രഭാഷണവും നടത്തി. കുടുംബശ്രീ ജില്ലാ ഡി.എം.സി പ്രശാന്ത് ബാബു ആദ്യവില്പന നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജയശ്രീ ബിജു, കുടുംബശ്രീ മിഷൻ എ.ഡി.എം.സി എം.ജി. സുരേഷ് ബാബു, സി.ഡി.എസ് ചെയർപേഴ്സൺ വിജി, ജനപ്രതിനിധികളായ അഡ്വ.ആർ.രജിത, രജനി രാജേഷ്, കെ.ഇ. കുഞ്ഞുമോൻ, അഡ്വ.എസ്.രാജേഷ്, ബേബി ചാക്കോ, ധനീഷ്, എസ്.വി.ഇ.പി. പ്രതിനിധി മിത്തു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |