SignIn
Kerala Kaumudi Online
Tuesday, 18 June 2019 12.04 AM IST

കപ്പും കൊണ്ട് എവിടെ പോകുന്നു, അഭിനന്ദനെ പരിഹസിച്ച് പാക് പരസ്യചിത്രം

abhinandan-varthaman

ഇന്ത്യയുടെ വീരസൈനികൻ അഭിനന്ദൻ വർത്തമാനെ പരിഹസിച്ച് പാക് പരസ്യചിത്രം. ജൂൺ 16ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിന്റെ പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജാസ്സ് ടിവിയാണ് പരസ്യചിത്രം തയ്യാറാക്കിയത്. പാക് പിടിയിലായ സമയത്ത് അഭിനനന്ദനെ ചോദ്യം ചെയ്ത രീതിക്ക് സമാനമെന്നോണമാണ് പരിഹാസരൂപേണയുള്ള പരസ്യം.

ഒരാൾ നീല ജഴ്സിയിൽ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ടോസ് ലഭിച്ചാൽ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. തനിക്കത് വെളിപ്പെടുത്താനാകില്ലെന്ന് അഭിനന്ദനോട് സാമ്യമുള്ളയാൾ മറുപടി നൽകുന്നു. തുടർന്ന് അവസാന ഇലവനിൽ ആരൊക്കെ വരുമെന്ന ചോദ്യത്തിന് അതും പറയാനാവില്ലെന്ന് മറുപടി. പിന്നീട് ചായ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു, ഗംഭീരമെന്ന് ഉത്തരവും. ഒടുവിൽ നിങ്ങൾക്ക് പോകാമെന്ന് പറയുന്നതും, പോകാനൊരുങ്ങുമ്പോൾ കോളറിൽ പിടിച്ച് കപ്പുമായി എവിടെ പോകുന്നുവെന്ന പരിഹാസമുയരുന്നു. ജൂൺ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് തങ്ങൾ നേടുമെന്ന ധ്വനിയാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള പാക് പരസ്യമെന്ന് വ്യക്തം.


പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിർത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്‌മീരിലെ ഇന്ത്യൻ സൈനിക ക്യാംപുകൾ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മനസിലാക്കി ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തകർന്ന് അഭിനന്ദൻ പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങിയത്. പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം അഭിനന്ദന്റെ ആക്രമണത്തിൽ തകർന്നിരുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മർദ്ദങ്ങൾക്കൊടുവിൽ അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് കൈ മാറുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ABHINANDAN VARTHAMAN, PAKISTAN, ADVERTISEMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.