മലപ്പുറം: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു. പൊതുവിതരണം ലീഗൽ മെട്രോളജി വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എല്ലാ താലൂക്കുകളിലും രൂപീകരിച്ച സ്ക്വാഡുകൾ പൊതുവിപണിയിൽ ഉടനീളം പരിശോധന നടത്തും.
ഭക്ഷ്യ വസ്തുക്കളുടെയും, മറ്റു നിത്യോപയോഗ സാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റം, മായം ചേർക്കൽ, അളവ് തൂക്കത്തിൽ കൃത്രിമം കാണിക്കൽ, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവിൽപ്പന, പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവക്കെതിരെ കർശനമായ പരിശോധനയും നടപടികളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |