SignIn
Kerala Kaumudi Online
Saturday, 20 April 2024 3.36 AM IST

വിജയം തുടർക്കഥയാക്കി റയലും ബാഴ്സലോണയും

la-liga

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനും മുൻ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്കും വിജയം. റയൽ മാഡ്രിഡ് 2-1ന് റയൽ ബെറ്റിസിനെയും ബാഴ്‌സലോണ 3-0ത്തിന് സെവിയ്യയെയും കീഴടക്കി.എന്നാൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയിൽ കുരുങ്ങി.

റയൽ മാഡ്രിഡ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ബെറ്റിസിനെ കീഴടക്കിയത്. ഒൻപതാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ മാഡ്രിഡ് ലീഡെടുത്തെങ്കിലും 17-ാം മിനിട്ടിൽ ബെറ്റിസ് ഒരു ഗോൾ തിരിച്ചടിച്ച് സമനില നേടി. സെർജിയോ കനാലസാണ് ബെറ്റിസിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും സമനില പാലിച്ചു. രണ്ടാം പകുതിയിൽ 65-ാം മിനിട്ടിൽ റോഡ്രിഗോ റയലിനായി വിജയ ഗോൾ നേടി. ഈ വിജയത്തോടെ നിലവിലെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളിലും വിജയിച്ച റയലിന് 12 പോയന്റാണുള്ളത്.

സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാഴ്‌സയ്ക്ക് വേണ്ടി റാഫീന്യ, റോബർട്ട് ലെവൻഡോവ്‌സ്‌കി, എറിക് ഗാർഷ്യ എന്നിവർ ലക്ഷ്യം കണ്ടു. റാഫീന്യയിലൂടെ 21-ാം മിനിട്ടിൽ ബാഴ്‌സ ആദ്യ ഗോളടിച്ചു. 36-ാം മിനിട്ടിൽ ലെവൻഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. 50-ാം മിനിട്ടിൽ എറിക് ഗാർഷ്യ ബാഴ്‌സയുടെ ഗോൾപട്ടിക പൂര്‍ത്തിയാക്കി. നാല് മത്സരങ്ങളിൽബാഴ്സയുടെ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 10 പോയിന്റാണ് ടീമിലുള്ളത്.

മുൻ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡും റയൽ സോസിഡാഡും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. അഞ്ചാം മിനിട്ടിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ആൽവാരോ മൊറാട്ടയിലൂടെ ലീഡെടുത്തു. 55-ാം മിനിട്ടിൽ ഉമർ സാദിഖാണ് റയൽ സോസിഡാഡിനായി സമനില ഗോൾ നേടി. ഏഴ് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LALIGA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.