തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ കൗൺസിൽ യോഗത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചു. സിൽവർലൈനിന് അന്തിമാനുമതി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. സർവേയ്ക്കും മറ്റുമായി തത്വത്തിലുള്ള അനുമതിയാണ് നൽകിയത്. റെയിൽവേയും കേന്ദ്രസർക്കാരും പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ കല്ലിടുന്നതിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതിനിടെയാണ് കൗൺസിൽ യോഗത്തിൽ സിൽവർലൈൻ കേരളം അജൻഡയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |