കൊച്ചി: അപരന്റെ സുഖസന്തോഷങ്ങളിൽ കരുതലുള്ള സമൂഹത്തെക്കുറിച്ചുള്ള സങ്കല്പമാണ് ഓണമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സ്വയം സഹായസംഘങ്ങളിലെ അനിമേറ്റർമാർക്കായി സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫാ. വർഗീസ് പൊട്ടയ്ക്കൽ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം അന്ന ബെൻ ഓണസന്ദേശം നൽകി. സഹൃദയ ഹെൽത്ത് ആൻഡ് കെയർ വെബ് സെറ്റിന്റെ പ്രകാശനം ഉമ തോമസും സഹൃദയ സിൽക്ക് കേന്ദ്രയുടെ ലോഗോയുടെ പ്രകാശനം അന്ന ബെന്നും നിർവഹിച്ചു. സ്വയംതൊഴിൽ പദ്ധതിക്കുള്ള അഞ്ചു കോടി രൂപയുടെ വായ്പയ്ക്കുള്ള ചെക്ക് സി.എസ്. ബി. ബാങ്ക് റീജിയണൽ മാനേജർ ജോബിൻസ് ചിറയ്ക്കൽ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |