കോട്ടയം . കാപ്പാ നിയമം ലംഘിച്ച വൈക്കം മുളക്കുളം ചെത്ത്കുന്ന് മാവേലിത്തറ വീട്ടിൽ മാത്യൂസ് റോയ് (23) യെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു ഇയാൾ. കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്നാണ് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോതനല്ലൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാൾക്ക് കടുത്തുരുത്തി, വെള്ളൂർ സ്റ്റേഷനുകളിലും കടുത്തുരുത്തി എക്സൈസിലും നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |