SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.11 PM IST

ട്രാൻസ്ഗ്രിഡ് 2.0 പ്രവൃത്തി അവസാനഘട്ടത്തിൽ: വടക്കൻ കേരളം ഫുൾചാർജ്ഡ്

curent

11ന് വൈദ്യുതി മുടങ്ങും


കണ്ണൂർ :കൂടുതൽ സബ് സ്റ്റേഷനുകളും പ്രസരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെ.എസ് .ഇ .ബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് . 220 കെ വി ജി.ഐ.എസ് തലശ്ശേരി സബ്‌സ്റ്റേഷൻ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച 220 കെ വി ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ വി സബ്‌സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽbs), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴിക്കോട് 110 കെ. വി സബ്‌സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ പെരിയ, ബദിയടുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റിയാട്ടൂർ എന്നീ 33 കെ. വി സബ്‌സ്റ്റേഷനുകളുടെ പരിധിയിലും ഞായറാഴ്ച ഇതേസമയം വൈദ്യുതി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

മാറ്റിയത് ഒന്നരലക്ഷം മീറ്ററുകൾ

തകരാറിലായ 152000 മീറ്ററുകൾ മാറ്റി നൽകിയും 55 വിതരണ ട്രാൻസ്‌ഫോമറുകൾ സ്ഥാപിച്ചും ഊർജ്ജസംരക്ഷണത്തിനായി നിർണായക ഇടപെടൽ ഇതിനകം നടന്നിട്ടുണ്ട്. ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിലൂടെ 22.47 കിലോമീറ്റർ 11 കെ. വി ഓവർ ഹെഡ് ലൈനും 42 കിലോമീറ്ററിൽ എൽ.ടി.എ.ബി.സി ലൈനും 82 ട്രാൻസ്‌ഫോമറുകളും സ്ഥാപിച്ചു. ഈ പദ്ധതിക്കായി 38.71 കോടി രൂപയാണ് ചെലവാക്കിയത്. ഇതോടെ ജില്ലയിലെ നഗരപ്രദേശങ്ങളിൽ മികച്ചതും സുരക്ഷിതവുമായ വൈദ്യുത ശൃംഖല യാഥാർത്ഥ്യമായി. 'സൗഭാഗ്യ' പദ്ധതി പ്രകാരം പ്രളയത്തിൽ കണക്ഷൻ നഷ്ടപ്പെട്ട 86 വീടുകളിൽ സർവീസ് പുനസ്ഥാപിച്ചു.


നവീകരണം ഇങ്ങനെ

തടസം മാറ്റാൻ - പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി

വൈദ്യുതി മുടക്കം കുറക്കാൻ - ഏരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനം

ആധുനികവത്കരണത്തിന് -പട്ടണ പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ

ലൈനിലെ തടസം അപ്പപ്പോൾ അറിയിക്കാൻ -ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ.

വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസമില്ലാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുന്നത്.

ഐ.ടി. അരുണൻ

,ഡെപ്യൂട്ടി ചീഫ് എൻജിനീയർ,​ ഷൊർണൂർ ട്രാൻസ്ഗ്രിഡ് നോർത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.