ചെറുപുഴ: കോമൺവെൽത്ത് ബാഡ്മിൻ്റൺ മെഡൽ ജേതാവ് ട്രീസാ ജോളിക്ക് ജന്മനാട് ആവേശകരമായ സ്വീകരണം നൽകി. ട്രീസ ചെറുപ്പം മുതലേ ബാഡ്മിമിൻറൺ കളിച്ച് വളർന്ന ക്ലബ് ഫ്രണ്ട്സ് ഓഫ് വൈ.എം.സി എ, പുളിങ്ങോം വൈ.എം.സി എ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്നാണ് സ്വീകരണം നൽകിയത്.
ചെറുപുഴ കാക്കയംചാൽ സെന്റ് മേരീസ് ഹൈസ്കൂൾ മൈതാനത്ത് നിന്നുമാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഡോ. ജോസ് വെട്ടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജമീലാ കോളയത്ത് എന്നിവർ ട്രീസയെ പൊന്നാടയണിയിച്ചു. തുടർന്ന് ട്രീസയെ തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുളിങ്ങോത്തേയ്ക്ക് സ്വീകരിച്ച് ആനയിച്ചു. അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജോയി അർത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ.അനിൽ രാമചന്ദ്രൻ, എ.സി. പൗലോസ്, സിബി.എം.തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |