തവനൂർ: തവനൂർ സെൻട്രൽ ജയിൽ പരിസരത്ത് തേക്ക് പ്ലാന്റേഷൻ പദ്ധതി ആരംഭിച്ചു. തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ആയിരം തേക്കിൻ തൈകളാണ് ജയിൽ പരിസരത്ത് നടുന്നത്. തൊഴിലുറപ്പ് ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തേക്ക് പ്ലാന്റേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് അദ്ധ്യക്ഷനായി. ഡി.ഐ.ജി ജയിൽ ഹെഡ് ക്വോർട്ടേഴ്സ് എം.കെ വിനോദ് കുമാർ, ഡി.ഐ.ജി സാം തങ്കയ്യ, ജയിൽ സൂപ്രണ്ട് ഡോ.പി.വിജയൻ, വി.ബൈജു, പഞ്ചായത്തംഗങ്ങളായ പി.എസ്.ധനക്ഷ്മി, എൻ.വി ഫിറോസ്, സി.സബിൻ, പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ.രാജേഷ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |