ചേർത്തല:കോൺഗ്രസ് നേതാവും എം.എൽ.എയും ഐ.എൻ.ടി.യു.സി വനിതാ വിഭാഗം അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന മേഴ്സി രവിയുടെ പതിമൂന്നാമത് അനുസ്മരണദിനമായ മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ സമുചിതമായി ആചരിച്ചു. പ്രസിഡന്റ് ജെബി മേത്തർ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്റി വയലാർ രവിയുടെ സാന്നിദ്ധ്യത്തിൽ നടന്ന പുഷ്പ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും നേതാക്കളായ അഡ്വ.എം.ലിജു, എ.എ.ഷുക്കൂർ,എം.മുരളി,അഡ്വ. കോശി എം.കോശി,അഡ്വ.സി.കെ.ഷാജിമോഹൻ,അഡ്വ.എസ്.ശരത്,ബിന്ദു ബൈജു,കെ.ആർ.രാജേന്ദ്രപ്രസാദ്, അഡ്വ.വി.എൻ.അജയൻ,അഡ്വ.അനിൽ ബോസ്, ജയലക്ഷ്മി അനിൽകുമാർ,മധു വാവക്കാട്, ടി.എച്ച്. സലാം, ജോണി തച്ചാറ,ഉഷാ സദാനന്ദൻ,സജിമോൾ ഫ്രാൻസിസ്,ബേബി കമലം,ലളിതാ രാമനാഥൻ,സിന്ധു വാവക്കാട്, ഐസക് മാടവന, കെ.ജെ.സണ്ണി,ആർ.ശശിധരൻ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,സി.വി.തോമസ്,എൻ.പി. വിമൽ,ഉഷാ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |