ചാരുംമൂട് പാലമേൽ ഗ്രാമപഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര വടക്ക് 9-ാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക്ക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.തുഷാര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നിഷാദ്, കെ.സുമ, എം.ബൈജു, ഇന്ദുലേഖ, എ. നൗഷാദ്, ബി.ജയദേവൻ, ഷാജി ചാമവിള, മുഹമ്മദ് ഷാനി,വി.ടി. റഹീം, അയ്യൂബ് ഖാൻ കൊടയ്ക്കാട്ടുശേരി, സൂര്യകല എന്നിവർ സംസാരിച്ചു. അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നൽകിയ ചെറുവേലിയിൽ റിയാസിനെ മന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |