ന്യൂഡൽഹി: അദ്ധ്യാപകദിനത്തിൽ ഒറ്റ പെൺകുട്ടികൾക്കും വിരമിച്ച ഫാക്കൽറ്റി അംഗങ്ങൾക്കും ഉൾപ്പെടെ അഞ്ച് ഫെലോഷിപ്പുകളും ഗവേഷണ ഗ്രാന്റുകളുമായി യു.ജി.സി. സാവിത്രിഭായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ്പ്, ഒറ്റപ്പെൺകുട്ടിക്കുള്ള ഡോ. രാധാകൃഷ്ണൻ യു.ജി.സി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, സൂപ്പർ അനവേറ്റ് ഫാക്കൽറ്റി അംഗങ്ങൾക്കുള്ള ഫെലോഷിപ്പ്, ഇൻസർവീസ് ഫാക്കൽറ്റി അംഗങ്ങൾക്കുള്ള റിസർച്ച് ഗ്രാന്റ്, പുതുതായി നിയമിക്കപ്പെട്ട ഫാക്കൽറ്റി അംഗങ്ങൾക്കുള്ള ഡോ.ഡി.എസ്. കോത്താരി ഗവേഷണ ഗ്രാന്റ് തുടങ്ങിവയാണിത്.
വിരമിച്ച അദ്ധ്യാപകർക്ക് ഗവേഷണ അവസരങ്ങൾ ലഭ്യമാക്കുന്ന ഫെലോഷിപ്പിൽ 100 സ്ലോട്ടുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫെലോഷിപ്പിന്റെ ഭാഗമായി പ്രതിമാസം 50,000 രൂപയും മറ്റു പ്രവർത്തനങ്ങൾക്ക് പ്രതിവർഷം 50,000 രൂപയും നൽകും. ഇൻസർവീസ് ഫാക്കൽറ്റി അംഗങ്ങൾക്കുള്ള റിസർച്ച് ഗ്രാന്റ് 10 ലക്ഷം രൂപയാണ്. 200 ഉദ്യോഗാർത്ഥികൾക്ക് രണ്ടുവർഷത്തേക്ക് ഈ തുക ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |