ചവറ: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്ന് അരലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ വിഷ്ണുപ്രിയയെ ആണ് ചവറ പൊലീസ് കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്. അൺപെയ്ഡ് ട്രെയിനിയായി ജോലി തരപ്പെടുത്തിയ ശേഷം സ്ഥിര നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കെ.എം.എം.എല്ലിന്റെ ലെറ്റർപാഡും ഒപ്പും വ്യാജമായി നിർമ്മിച്ചതായും കെ.എം.എം.എൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി സൂപ്രണ്ട് നൽകിയ പരാതിയിൽ പറയുന്നു.കേസിൽ ആർ.എസ്.പി നേതാവ് കോവൂർ മോഹനൻ,യൂണിയൻ നേതാവ് മധു എന്നിവരെയും രണ്ടും മൂന്നും പ്രതികളായി ഉൾപ്പെടുത്തുമെന്ന് പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ചവറ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിച്ചു.പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി.അനൂപ് കുമ്പുക്കാടൻ,
ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |