SignIn
Kerala Kaumudi Online
Friday, 19 April 2024 7.17 AM IST

അയ്യങ്കാളി ജയന്തി അവിട്ടാഘോഷം

തിരുവനന്തപുരം:കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം 9ന് ജില്ലയിലെ 10 കേന്ദ്രങ്ങളിൽ 12 യൂണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാവിലെ 9നും മറ്റ് യൂണിയനുകളിൽ വൈകിട്ട് 5നും ആഘോഷങ്ങൾ ആരംഭിക്കും. തിരുവനന്തപുരം യൂണിയൻ വെള്ളയമ്പലം സ്ക്വയറിൽ നടത്തുന്ന പരിപാടി മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.എം.വിജയകുമാർ,പാലോട് രവി,വി.വി.രാജേഷ്,പുന്നല ശ്രീകുമാർ എന്നിവർ പങ്കെടുക്കും. വെങ്ങാനൂരിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.എം.എം.ഹസ്സൻ,സി.ദിവാകരൻ,എം.ആർ.ഗോപൻ എന്നിവർ പങ്കെടുക്കും. ആറ്റിങ്ങലിൽ ഒ.എസ്.അംബിക എം.എൽ.എയും കണിയാപുരം ജംഗ്ഷനിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എയും ഉള്ളൂർ ജംഗ്ഷനിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജുവും ഉദ്ഘാടനം ചെയ്യും.ഊരൂട്ടമ്പലത്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഐ.ബി.സതീഷ് എം.എൽ.എ, വി.എസ്.ശിവകുമാർ എന്നിവർ പങ്കെടുക്കും.വിതുര ജംഗ്ഷനിൽ അടൂർ പ്രകാശ് എം.പിയും നെടുമങ്ങാട്ട് മന്ത്രി ജി.ആർ.അനിലും നെയ്യാറ്റിൻകരയിൽ അൻസലൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ,​ ഡോ.വിജയകുമാർ,ലൈലാ ചന്ദ്രൻ,സജി മഞ്ഞമല,ആര്യനാട് സജീവ്,ബിജു ഗോവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.