തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അനധികൃത നിയമനം നൽകിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ,ജില്ലാസെക്രട്ടറി ഡോ.ഷിജുഖാൻ,പ്രസിഡന്റ് വി.അനൂപ്, ട്രഷറർ വി.എസ്.ശ്യാമ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻ സാജ് കൃഷ്ണ,എൽ.എസ് ലിജു, എസ്.എസ്.നിതിൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിൻ,കെ.സജീവ്, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ,സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. പ്രശാന്ത്,ജെ.ജിനേഷ്,രേവതി.ടി.എസ്,ആദർശ്.എസ്.ബി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |