SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.28 PM IST

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ഭർത്താവിനും അമ്മയ്‌ക്കുമെതിരെ കേസെടുത്തു

surya

കണ്ണൂർ: കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. ഇരുപത്തിനാലുകാരിയായ സൂര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർതൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

സൂര്യയെ കൂടാതെ എട്ട് മാസം പ്രായമുള്ള മകനും ഭർത്താവ് രാഗേഷും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാഗേഷും അമ്മയും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ സ്വന്തം വീട്ടിൽവന്ന് സൂര്യ ഇരുവർക്കുമെതിരെ പരാതി പറഞ്ഞിരുന്നു.

തുടർന്ന് ബന്ധുക്കൾ ഇടപെട്ടതോടെ ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് രാഗേഷ് ഉറപ്പുനൽകിയിരുന്നു. അതേസമയം, സൂര്യയുടെ കുടുംബം നൽകിയ പരാതിയിൽ രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷമായിരുന്നു രാഗേഷിന്റെയും സൂര്യയുടെയും വിവാഹം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SUICIDE, WOMAN, KANNUR, HUSBAND, MOTHER IN LAW, POLICE, CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.