തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) യാണ് കൊല്ലപ്പെട്ടത്. വർക്കല സ്വദേശിയായ ഭർത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
പുലർച്ചെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇതിനിടയിൽ അനീഷ് നിലവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, വയറിന് കുത്തുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് വിദേശത്തേക്ക് പോയ ഇരുവരും പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.