SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.01 PM IST

ലൈംഗിക തൊഴിലിൽ ഏർപ്പെട്ട പ്രവാസി വനിതകൾ അറസ്റ്റിൽ; പിടിയിലായത് ഏഴ് പേർ

arrest

കുവൈത്ത് സിറ്റി: ലൈംഗിക തൊഴിലിൽ ഏർപ്പെട്ട പ്രവാസി വനിതകൾ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തതെന്നും തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

തൊഴിൽ, താമസ നിയമ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിവരികയാണ്. ഇതിനിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറ് കണക്കിനാളുകളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തിരുന്നു.


കുവൈത്തിൽ നിയമലംഘനം നടത്തുന്ന റസ്റ്റോറന്റുകൾ കണ്ടെത്താനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യുട്രീഷൻ അധികൃതരും പരിശോധന നടത്തുന്നുണ്ട്. റസ്റ്റോറന്റുകൾക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PROSTITUTES, KUWAIT, AREST, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.