അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം 'ഓണച്ചമയം 22" ശ്രീനാരായണ കൾച്ചറൽ വിദ്യാലയാങ്കണത്തിൽ നടത്തി. സാംസ്കാരിക സമ്മേളനം ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് നിഖിൽ കരിയൽ ഉദ്ഘാടനം ചെയ്തു. ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നാടിന്റെ അഖണ്ഡതയും കെട്ടുറപ്പും നിലനിർത്താൻ അനുപേക്ഷണീയമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാജത്തിന്റെ 13 വാർഡുകളും പങ്കെടുത്ത ആവേശകരമായ പൂക്കള മത്സരം ആഘോഷത്തിന് പൊലിമയേകി. ഫെഗ്മ പ്രസിഡന്റ് ഡോ. കെ.എം.രാമചന്ദ്രൻ, സമാജം പ്രസിഡന്റ് സി. ഗിരീശൻ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണ പിള്ള, അലക്സ് ലൂക്കോസ് എന്നിവർ സംസാരിച്ചു.
എച്ച്. എസ്. ഇ/ എസ്. എസ്. സി വിഭാഗത്തിൽ മികച്ച വിജയം നേടിയ സമാജാംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. സമാജം ജനറൽ സെക്രട്ടറി ബെന്നി വർഗീസ് നന്ദി പറഞ്ഞു. സമാജം കലാവേദി അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
കേരളത്തിൽ നിന്നുള്ള പാചക വിദഗ്ദ്ധർ ഒരുക്കിയ ഓണ സദ്യ ഉണ്ടായിരുന്നു. നാൽപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന അഹമ്മദാബാദ് മലയാളികളുടെ ഓണാഘോഷത്തിന്റെ തുടക്കം കുറിക്കലാ യിരുന്നു ഏകദേശം നാലായിരത്തോളം ജനങ്ങൾ പങ്കെടുത്ത ഈ ' ഓണച്ചമയം".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |