ചിങ്ങവനം . കനത്ത കാറ്റിലും, മഴയിലും മരം വീണ് രണ്ട് വീടുകൾക്ക് നാശം. പൂവൻതുരുത്ത് മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, കൊടുവത്ത് പറമ്പിൽ അനിലാ ജോസഫ് എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. രാധാകൃഷ്ണന്റെ വീടിന്റെ കിടപ്പു മുറിയും, അടുക്കളയും തകർന്നു. മേൽക്കൂരയിൽ പാകിയിരുന്ന ഷീറ്റുകൾ പൊട്ടി, ഭിത്തികൾക്കും കേടുപാടുകൾ ഉണ്ടായി. അനിലാ ജോസഫിന്റെ വീടിന് മുകളിലിരുന്ന വാട്ടർ ടാങ്കും, അടുക്കളയും തകർന്നു. ഈ സമയം കുടുംബാഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |