വെഞ്ഞാറമൂട്: വെമ്പായത്ത് വസ്ത്ര വില്പന ശാലയിൽ നടത്തിയ പരിശോധനയിൽ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാൻസാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പാരിശോധനയിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. അഴൂർ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈൽ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |