SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.33 AM IST

ആലപ്പുഴ കുടിവെള്ള പദ്ധതി: പൈപ്പ് മാറ്റി സ്ഥാപിക്കൽ നീളുന്നു

s
ആലപ്പുഴ കുടിവെള്ള പദ്ധതി

ആലപ്പുഴ : തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പകരം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നീളുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഇനി 12മുതൽ മാത്രമേ പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിക്കുകയുള്ളു. ആഗസ്റ്റ് 30ന് ജോലികൾ പൂർത്തികരിക്കാനാണ് ജൂലായ് 12ന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരു

ന്നതെങ്കിലും , പ്രതികൂല കാലാവസ്ഥകാരണം ജോലികൾ പലതവണ നിർത്തി വെയ്‌ക്കേണ്ടി വന്നതോടെയാണ് ഓണത്തിന് മുമ്പ് പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തിയാക്കാൻ കഴിയാതെ പോയത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് രണ്ടുമാസത്തെ സമയം കൂടി കരാറുകാരന് അനുവദിക്കാനാണ് വാട്ടർ അതോറിട്ടി മാനേജ്മെന്റ് ആലോചിക്കുന്നത്.

അമ്പലപ്പുഴ- തിരുവല്ല റോഡിൽ തകഴി കേളമംഗലം ഭാഗത്തെ ഗുണനിലവാരം ഇല്ലാത്ത 1525മീറ്റർ പൈപ്പാണ് മാറ്റിസ്ഥാപിക്കേണ്ടത്. ആറുമാസം മുമ്പ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 480മീറ്റർ നീളത്തിൽ ഒഴികെയുള്ളിടങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിക്കുകയും ചെയ്തു . ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കുഴിയെടുത്താണ് ഇടുന്നത്. കുഴിയിൽ വെള്ളക്കെട്ട് രൂപപെടുന്നതാണ് പൈപ്പ് സ്ഥാപിക്കുന്നതിന് ഇപ്പോഴുള്ള തടസം.

2017മേയ് 14ന് ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം കഴിഞ്ഞ മാസം വരെ തകഴിയിൽ ഒന്നരകിലോമീറ്റർ നീളത്തിൽ 74തവണയാണ് പൈപ്പ് പൊട്ടിയത്. ഓരോ തവണ പൈപ്പ് പൊട്ടമ്പോഴും അറ്റകുറ്റപ്പണിക്കായി അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരും. ഇത് ഒഴിവാക്കാനും ആലപ്പുഴ നഗരത്തിലെയും സമീപപഞ്ചായത്തുകളിലെയും താമസക്കാരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനുമായാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പ് മാറ്റിയിടാൻ തീരുമാനിച്ചത്. മന്ത്രിതലത്തിൽ പലതവണ ഇടപെട്ടിട്ടും പൈപ്പ് മാറ്റിയിടീൽ ജോലി വൈകുകയായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടത്തിലെ നിർമ്മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അച്ചടക്ക നടപടി സ്വകകരിക്കുകയും ചെയ്തിരുന്നു.

പൈപ്പ് മാറ്റി ഇടേണ്ടത് (നീളത്തിൽ)

മാറ്റി സ്ഥാപിക്കേണ്ടത്.............1525 മീറ്റർ

മാറ്റി സ്ഥാപിച്ചത്............................1045 മീറ്റർ

ഇനി മാറ്റാനുള്ളത്.....................480മീറ്റർ

ആലപ്പുഴ കുടിവെള്ള പദ്ധതി

ആകെ ചെലവ് : 225കോടി രൂപ

ജോലികൾആരംഭിച്ചത്: 2005ൽ

കമ്മീഷൻ ചെയ്തത് : 2017 മേയ് 14

"കാലാവസ്ഥ പ്രതികൂലമായതാണ് പൈപ്പ് ഇടീൽ ജോലി ഓണത്തിന് മുമ്പ് തീർക്കാൻ കഴിയാത്തതിന് പിന്നിൽ. രണ്ടുമാസത്തിനുള്ളിൽ ജോലി പൂർത്തികരിക്കും.

പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.