SignIn
Kerala Kaumudi Online
Thursday, 18 April 2024 5.40 PM IST

ന്യായവിലയിൽ കുടുംബശ്രീ ഓണച്ചന്തകൾ

t
t

ആലപ്പുഴ: ന്യായവിലയ്ക്ക് അയൽക്കൂട്ട ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഓണച്ചന്തകൾ ജില്ലയിലെ 77 പഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും ആരംഭിച്ചു. ഓരോ അയൽക്കൂട്ടത്തിൽ നിന്നും പരമാവധി ഒരുത്പന്നമെങ്കിലും മേളയിലെത്തിച്ച് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചന്തകൾ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ഉത്പന്നങ്ങൾക്കൊപ്പം സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറികളും വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടി കച്ചവടമാണ് ഇത്തവണ സ്റ്റാളുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രളയവും തൊട്ടുപിന്നാലെ വന്ന കൊവിഡും വിപണിയെ സാരമായി ബാധിച്ചിരുന്നു. വിപണന മേളകൾ നടത്താനുള്ള സാഹചര്യം ഒരുങ്ങാതിരുന്നതോടെ ഓൺലൈനായും കുടുംബശ്രീ ഉതപ്ന്നങ്ങൾ വിപണിയിലെത്തിച്ചു. ജില്ലാതല ഓണച്ചന്ത പൂച്ചാക്കലിലാണ്. മൂന്ന് മുതൽ അഞ്ച് ദിവസം വരെ പ്രവർത്തിക്കുന്ന തരത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കിയിരിക്കുന്നത്.

# സഹായമുണ്ട്


ഓണം വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകുന്നുണ്ട്. ജില്ലാ പ്രോഗ്രാം മാനേജർമാർ, മൈക്രോ എൻറർപ്രൈസ് കൺസൾട്ടന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സൂക്ഷ്മ സംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പ് സംരംഭകരുടെയും പൂർണ പങ്കാളിത്തവും ഓണച്ചന്തയിൽ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്താൻ പ്രത്യേക ബില്ലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

............................

# കഴിഞ്ഞ തവണത്തെ വിറ്റുവരവ്: 1.60 കോടി

# ഈ വർഷം പ്രതീക്ഷിക്കുന്ന വിറ്റുവരവ്: 3 കോടി

...........................

സ്റ്റാളുകൾ

# പഞ്ചായത്തുകൾ - 77

# നഗരസഭ - 8

# ജില്ലാ ഫെയർ സ്റ്റാൾ - 1

...............................

ഉപ്പ് തൊട്ട് കർപ്പൂരം വരെ

ഓണസദ്യ വട്ടത്തിലെ എല്ലാ വിഭവങ്ങൾക്കുമുള്ള ചേരുവകൾ മുതൽ വീട് വൃത്തിയാക്കാനുള്ള ഉത്പന്നങ്ങൾ വരെ കുടുംബശ്രീ സ്റ്റാളുകളിൽ ലഭ്യമാണ്. ഉപ്പേരി, ശർക്കരവരട്ടി, ഇൻസ്റ്റന്റ് പായസ കിറ്റുകൾ, പൊടികൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങി വിഭവങ്ങളുടെ നിര നീളും.

......................

കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടി വിപണിയാണ് ഇപ്രാവശ്യം ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റാളുകൾ ഒരുക്കാൻ സാധിച്ചു

ടസഹിൽ, ഡി.പി.എം കുടുംബശ്രീ ജില്ലാ മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.